ആംസ്റ്റർഡാം: എയ്ഡ്സ് ബാധിത കോശങ്ങളിൽനിന്ന് എച്ച്ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
നൊബേൽ പുരസ്കാരത്തിന് അർഹമായ ‘ക്രിസ്പർ ജീൻ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.
എയിഡ്സ് ചികിത്സയിൽ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നിൽ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിലെ ഗവേഷകസംഘമാണ്.
അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സന്പ്രദായമായി വികസിപ്പിക്കാൻ വർഷങ്ങളെടുക്കുമെന്നും ഇവർ വ്യക്തമാക്കി.
ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ ഡിഎൻഎ ഘടനയിൽ മാറ്റംവരുത്താം. ഇത് വിaid കസിപ്പിച്ച ഇമ്മാനുവൽ കാർപെന്റർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർ 2020ലെ രസതന്ത്ര നൊബേൽ പങ്കുവച്ചിരുന്നു.