തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തില്‍ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ ഗോത്രങ്ങള്‍ക്കിടയില്‍ വിചിത്രമായ ഒരു ആചാരമുണ്ട്. ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നാലു ദിവസത്തേക്ക് അവര്‍ ഒരു പുരുഷന്റെയൊപ്പം അന്തിയുറങ്ങണം. പെണ്‍കുട്ടിക്ക് കുട്ടിക്കാലത്തുണ്ടായ അശുദ്ധികള്‍ മാറാനാണത്രേ ഇങ്ങനെയൊരാചാരം. ഇങ്ങനെ ചെയ്യാത്തപക്ഷം തങ്ങളുടെ ഗോത്രത്തില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
വീട്ടിലെ പെണ്‍കുട്ടിക്ക് പ്രായപൂര്ത്തിയായല് അവളോടൊപ്പം കിടക്കാന്‍ പുരുഷനെ കണെ്ടത്തുകയെന്നത് മാതാപിതാക്കളുടെ കടമയാണ്. ഭര്‍ത്താവു മരിച്ചു വിധവകളാകുന്ന സ്ത്രീകളും സമാനമായ ആചാരം അനുഷ്ഠിക്കണം. എന്നാല്‍ ഈ ആചാരം വിളിച്ചു വരുത്തുന്ന അപകടങ്ങള്‍ വളരെ വലുതാണ്. എയ്ഡ്സ് രോഗം പടരുന്നതില്‍ ഇത്തരം ആചാരങ്ങള്‍ വഹിക്കുന്ന പങ്ക് മനസിലാക്കി ഇവയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നെ ങ്കിലും അവയൊന്നും നടപ്പായില്ല. ആചാരത്തിന്റെ പേരില്‍ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ എറിക് അനിവ എന്നയാളെ അടുത്തനാളില്‍ പോലീസ് അറസ്റ്റ് ചെയ് തിരുന്നു. എയ്ഡ്സ് ബാധിതനായ ഇയാള്‍ ആ സത്യം മറച്ചുവച്ചാണ് ആചാരത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്തത്.
സ്ത്രീകളും കുട്ടികളുമടക്കം 104 പേരുമായി താന്‍ ബന്ധ പ്പെട്ടിട്ടുണെ്ടന്ന് ഇയാള്‍ സമ്മതിക്കുന്നുണെ്ടങ്കിലും ഇയാള്‍ക്കെതിരെ കൃത്യമായ തെളിവു നല്കാന് ആരും തയാറാകുന്നില്ല. ഈ സ്ത്രീ കളുടെയും കുട്ടികളുടെയും മാതാപിതാക്കളോ ബന്ധുക്കളോ ആവശ്യ പ്പെട്ടതു മാത്രമാണ് താന്‍ ചെയ്തതെന്ന് എറിക് അനിവ വാദിക്കുമ്പോള്‍ ആര്‍ക്കൊക്കെ എതിരെ കേസെടുക്കണമെന്ന് അറിയാതെ വിഷമിക്കുക യാണ് ഇവിടുത്തെ ഭരണകൂടം. ദോഷകരമായ ആചാരങ്ങള്‍ നടത്തി എന്നതുമാത്രമാണ് എറിക് അനിവയുടെ പേരില്‍ ഇപ്പോഴുള്ള കേസ്. ഈ കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്കു കിട്ടാവുന്ന പരമാവധി ശിക്ഷ അഞ്ചു വര്‍ഷം തടവാണ്. വര്‍ഷം തോറും നൂറുകണക്കിന് ആളുകള്‍ എയ്ഡ്സ് മൂലം മരിക്കുന്ന രാജ്യമാണ് മലാവി.
നിരവധി എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണെ്ടങ്കിലും പെണ്‍കുട്ടികളുടെ ഈ ശുദ്ധീകരണ ആചാരം അവസാനിപ്പിക്കാന്‍ ആരും തയാറാകുന്നില്ലെന്ന് ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടുത്തെ ആളുകള്‍ക്ക് ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതില്‍ ഒരു തെറ്റും അവര്‍ കാണുന്നില്ല. അതുകൊണ്ടു തന്നെ ഇതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാവുകയാണ്. എറിക് അനിവയ്ക്ക് തക്കതായ ശിക്ഷ കിട്ടിയാല്‍ അത് ഇവിടെയുള്ള സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ബോധ വതികളാക്കാന് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.