നിയാസ് മുസ്തഫ
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിനകം രോഗിയെ മുപ്പതു ശതമാനം വരെ രോഗം കീഴ്പെടുത്തും. പത്തു വർഷമാകുന്പോൾ അന്പതുശതമാനം പേരും രോഗത്തിന്‍റെ പിടി യിലാകും. ഉദാഹരണത്തിന് 2017ൽ ഒരാൾ രോഗബാധിതനായാൽ അയാളി ൽ വർഷങ്ങൾക്കു മുന്പേ വൈറസ് ശരീരത്തിൽ കടന്നിരിക്കും.
ഏതു പ്രായക്കാരിൽ
പ്രധാനമായും രണ്ടുതരം പ്രായക്കാരെയാണ് ഈ രോഗം ബാധിക്കുന്നത്. ഒന്നാമത് ഇരുപതി നും നാൽപതിനും മധ്യേ പ്രായമുള്ള ലൈംഗി ക പ്രവർത്തനക്ഷമതയുള്ളവർ. രണ്ടാമത്തെ കൂട്ടർ നിരപരാധികളായ കുഞ്ഞുങ്ങൾ. എയ്ഡ്സ് രോഗികളിൽ കൂടുതലും 25നും 35നും മധ്യേ പ്രായമുള്ളവരാണ്. അറിഞ്ഞോ അറിയാതെയോ വൈറസ് ശരീരത്തിൽ പ്രവേ ശിച്ചശേഷം ഗർഭിണിയാകുന്നവരിലൂടെ കു ഞ്ഞുങ്ങളിലേക്കും ഈ രോഗം പകരുന്നു. ശിശുമരണനിരക്ക് കൂട്ടാൻ ഇതു കാരണമാകു ന്നു.
സമൂഹത്തെ എങ്ങനെ ബാധിക്കും?
എയ്ഡ്സിനെ ശക്തമായി പ്രതിരോധിച്ചില്ലെങ്കിൽ അതു നാലു ഘട്ടങ്ങളിലൂടെ പൊതുസമൂഹത്തെ ബാധിക്കും. ഒന്നാമത്തെ ഘട്ടം നിശബ്ദ ഘട്ടമാണ്. ഈ ഘട്ടത്തിൽ വൈറസ് ശരീരത്തിൽ ഉണ്ടെന്ന് അറിയാതെ നിരവധിപേർ രോഗത്തിന് അടിമ കളാകുന്നു. ഇവരിൽ യാതൊരു രോഗലക്ഷണ വും കാണില്ല. അതുകൊണ്ടുതന്നെ ഇവർ മറ്റു ള്ളവരിലേക്ക് രോഗം പകർത്തികൊണ്ടേയിരി ക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത തിനാൽ സമൂഹം ഈ ഘട്ടത്തിൽ തീർത്തും അലംഭാവത്തിലായിരിക്കും.
രണ്ടാമത്തെ ഘട്ടം കുടുംബങ്ങളുടെ ദുഃഖത്തി ന്‍റെ ഘട്ടമാണ്. കുറച്ചാളുകൾ എയ്ഡ്സ് രോഗം വന്നു മരിക്കുന്നു. ഈ ദുഃഖം ആ കുടും ബങ്ങളുടെ മാത്രം ദുഃഖമാകുന്നു. സമൂഹത്തി ന് ഒരു ആഘാതവും ഈ ഘട്ടത്തിലുണ്ടാകു ന്നില്ല. കേരളം ഇന്ന് ഈ ഘട്ടത്തിലാണ്.
മൂന്നാമത്തെ ഘട്ടം സാമൂഹിക നഷ്ടം എന്നതാ ണ്. ഈ ഘട്ടത്തിൽ സമൂഹത്തിന്‍റെ മുന്നോട്ടു ള്ള പ്രയാണത്തെ നിയന്ത്രിക്കുന്ന നിരവധിയാ ളുകൾ രോഗം മൂലം മരിക്കുന്നു. സമൂഹത്തി ന്‍റെ പ്രവർത്തനങ്ങളെ ഇതു താറുമാറാക്കുന്നു. സമൂഹത്തിന്‍റെ നിലനിൽപ്പിനു തന്നെ ഭീഷണി യാകുന്നു.
നാലാമത്തെ ഘട്ടം സാന്പത്തിക ആഘാതത്തി ന്‍റെ ഘട്ടമാണിത്. സമൂഹത്തെ പിടിച്ചുനിർ ത്തുന്ന പ്രവർത്തനങ്ങൾ ഇല്ലാതെ വരുന്പോൾ ആ സമൂഹത്തിന്‍റെ സാന്പത്തിക അടിത്തറ തകരുന്നു. വിവിധ മേഖലകളിൽ പ്രവർത്തി ക്കാൻ ആളില്ലാതെ വരുന്നു. അനാഥരാകുന്ന കുട്ടികളും മുതിർന്നവരും ജീവിക്കാൻ വേണ്ടി കുറ്റകൃത്യങ്ങളിലേക്കും അനാശാസ്യപ്രവർത്ത നങ്ങളിലേക്കും തിരിയുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് മൂന്നാമത്തെ ഘട്ടത്തിലേക്ക് രോഗം എത്താതെ നോക്കേണ്ട തുണ്ട്. മൂന്നാം ഘട്ടത്തിലെത്തിയാൽ സാന്പ ത്തികഘട്ടത്തിലേക്ക് എത്തുന്നത് വളരെ വേഗ ത്തിലായിരിക്കും.
ഇതൊരു ആഗോള പ്രശ്നം
എയ്ഡ്സ് ഒരു ആഗോളപ്രശ്നമായി തന്നെ വളർന്നുകഴിഞ്ഞു. ഭൂഖണ്ഡ, രാഷ്ട്ര വ്യത്യാസ ങ്ങൾ ഇല്ലാത്തവിധം വൈറസ് വ്യാപിക്കുന്നു. മനുഷ്യന്‍റെ നശ്വരത എയ്ഡ്സ് രോഗം തെളിയി ച്ചുകൊണ്ടേയിരിക്കുന്നു.
ആഗോളതലത്തിൽ ഇതിനെതിരേ ശക്തമായ ബോധവത്കരണവും മറ്റും നടക്കുന്നുണ്ടെങ്കി ലും മനുഷ്യനെ ഈ ഭൂമിയിൽനിന്ന് തുടച്ചു നീക്കാൻ മാത്രം ശക്തി എച്ച്ഐവി വൈറസു കൾക്ക് ഉണ്ടെന്നതാണ് യാഥാർഥ്യം. വൈറസ് പകരാൻ സാധ്യത ഉള്ള ജീവിതം നയിക്കുന്നവ രുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ വേ ണം. അല്ലാത്തപക്ഷം മനുഷ്യകുലത്തിൽ വൈറ സ് സംഹാരനൃത്തം ചവിട്ടും. ഒരാളിൽ ഒരിക്കൽ വൈറസ് പ്രവേശിച്ചാൽ അയാൾ ജീവിതകാലം മുഴുവൻ രോഗാണു വാഹകനാണ്. അയാളുടെ ജീവിതകാലത്ത് അയാൾ മറ്റൊരാളിലേക്ക് ഈ രോഗം പകർത്തി യാൽ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കി ല്ല.
ആദ്യമായി രോഗം കണ്ടുപിടിച്ചത്
1981 ജൂണ്‍ അഞ്ചിനാണ് എയ്ഡ്സ് രോഗത്തെ ക്കുറിച്ച് ഒൗദ്യോഗികമായി യുഎസ് സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ അറിയിച്ചത്. എങ്കിലും, രണ്ടു വർഷങ്ങൾക്കുശേഷമേ വൈറ സിനെക്കുറിച്ച് മനസിലാക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞുള്ളൂ. ബാരെ സിനോസി, മോണ്‍ ടേയ്നർ എന്നീ രണ്ടു ശാസ്ത്രജ്ഞൻമാരും സഹപ്രവർത്തകരും 1983ൽ പാരീസിലെ പാസ് ചർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വൈറസിനെ തിരിച്ചറി ഞ്ഞത്. അവർ ഈ വൈറസിനെ ലിംഫഡിനോ പ്പതി അസോസിയേറ്റഡ് വൈറസ് (എൽഎവി) എന്നുപേരിട്ടു.
1984ൽ എയ്ഡ്സ് രോഗിയിൽനിന്ന് റോബർട്ട് ഗാലോയും പോപ്പോവിക് എന്ന ശാസ്ത്രജ്ഞ നും എച്ച്ടിഎൽവി III എന്ന വൈറസിനെയും കണ്ടെത്തി.
ഒരു അന്തർദേശീയ സമ്മേളനത്തിൽവച്ച് അമേരിക്കൻ പ്രസിഡന്‍റായിരുന്ന റൊണാൾഡ് റീഗനും ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന ഷാക്ക് ചിറാകും ചേർന്നാണ് ഈ വൈറസുകൾക്ക് ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) എന്നു പേരിട്ടത്.
1985ൽ മറ്റൊരു വൈറസ് ശാസ്ത്രജ്ഞൻ മാരുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വൈറസിനെ പടിഞ്ഞാറൻ ആഫ്രിക്കയിലെ ജനങ്ങളിൽ നിന്നുള്ള രോഗികളിലാണ് കണ്ടത്. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻമാർ എൽഎവി II എന്നു പേരിട്ടു. ഇപ്പോൾ ഈ ആഫ്രിക്കൻ വൈറസിനെ എച്ച് െഎ വി II എന്നു അന്തർ ദേശീയ അംഗീകാരത്തോടെ നാമകരണം ചെയ് തിരിക്കുന്നു.
രോഗത്തിന്‍റെ ലക്ഷണങ്ങൾ
എയ്ഡ്സ് എന്നാൽ നിരവധി രോഗങ്ങളുടെ കൂട്ടമാണ്. എയ്ഡ്സ് രോഗിയായ ആൾക്ക് ഏതു തരത്തിലുളള അണുബാധയും എപ്പോൾ വേണമെങ്കിലും വരാം.
രോഗലക്ഷണങ്ങളെ മുഖ്യലക്ഷണങ്ങൾ, ലഘു ലക്ഷണങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
മുഖ്യലക്ഷണങ്ങൾ-
1. ശരീരഭാരത്തിന്‍റെ പത്തുശതമാനത്തിൽ കൂടുതൽ രണ്ടു മാസത്തിനുള്ളിൽ കുറയുക.
2. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി.
3. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വയറിളക്കം.
ലഘുലക്ഷണങ്ങൾ-
1. ഒരു മാസത്തിനുമേൽ നീണ്ടുനിൽക്കുന്ന നിലയ്ക്കാത്ത ചുമ.
2. ശരീരമാസകലമുള്ള ചൊറിച്ചിൽ.
3. വീണ്ടും വീണ്ടും വരുന്ന ഹെർപ്പിസ് സോസ്റ്റർ രോഗം
4. വായിലും തൊണ്ടയിലും ഉണ്ടാകുന്ന പൂപ്പൽ രോഗം
5. ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ വരുന്ന ഹെർപ്പിസ് സിംപ്ലക്സ് രോഗം
6. ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലെ ലസികാ ഗ്രന്ഥി വീക്കം
വൈറസ് ആദ്യമായി ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ മൂന്നുമുതൽ ആറുമാസക്കാലം യാതൊരുവിധ രോഗലക്ഷണങ്ങളും കാണിക്കു കയില്ല. രക്തത്തിലെ മാറ്റത്തിന്‍റെ സമയത്ത് ഒരുതരം വൈറൽപനിയാണ് ഉണ്ടാവുക. ആ സമയത്ത് പനിയോടൊപ്പം ശരീരവേദന, തളർച്ച, സന്ധിവേദന, കഴലവീക്കം, തൊണ്ട വേദന ഇവയെല്ലാം ഉണ്ടാകും. ചിലർക്ക് തലച്ചോറിലെ മാറ്റങ്ങളോടൊപ്പം ഓർമക്കേട്, വ്യക്തിത്വ വ്യതിയാനം മുതലായവ അനുഭവ പ്പെടും.
സാമാന്യ ലക്ഷണങ്ങൾ
1. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലസികാഗ്രന്ഥികൾ വീർക്കുന്നു. ഇവയ്ക്ക് വേദന ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.
2. നിനച്ചിരിക്കാതെ പ്രത്യക്ഷപ്പെടുന്ന വിശപ്പി ല്ലായ്മയും വിവരിക്കാൻ പറ്റാത്ത ശരീരഭാര നഷ്ടവും.
3. ചവിട്ടുപടികൾ ചവിട്ടിക്കറാൻ വയ്യാതെ യാകുന്ന തരത്തിൽ കാലുകളുടെ തളർച്ച
4. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി. ഇതിനു മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയില്ല.
5. രാത്രിയിൽ കൂടുതലായി വിയർക്കുക.
6. മാസങ്ങളോളം നീണ്ടുനിൽക്കുന്ന വയറിള ക്കം. ജല, ലവണ നഷ്ടത്തിലൂടെ മരണം വരെ സംഭവിക്കാം.
7. നിലയ്ക്കാത്ത ചുമ, കഫം വരണമെന്നില്ല.
8.വായിലെ വെളുത്ത പാടുകൾ. നാവ്, ചുണ്ട് കവിളിന്‍റെ ഉൾഭാഗം ഇവിടങ്ങളിലെല്ലാം കാണ പ്പെടാം.
9. വായ്, നാവ്, രഹസ്യഭാഗം എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുത്ത വ്രണങ്ങൾ.
10. വേദനയോടു കൂടിയ പൊള്ളൽ.
11. ശരീരത്തിലെ ലസികാ ഗ്രന്ഥികളെയും ലസികാ വാഹിനികളെയും ബാധിക്കുന്ന ഒരു തരം അർബുദരോഗം.
(തുടരും)