മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കിയ യുവനടി ഐമ റോസ്മി സെബാസ്റ്റ്യന്റെ വിവാഹം നിശ്ചയിച്ചു. പ്രമുഖ നിർമാതാവായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. ജനുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുന്പ് ഇരുവരുടെയും വിവാഹ നിശ്ചയം ഡിസംബറിലുണ്ടാകുമെന്ന് ഇരു കുടുംബംഗങ്ങളും അറിയിച്ചിരുന്നു.
യുഎഇയിൽ ജനിച്ചു വളർന്ന് ഷാർജയിൽ താമസിക്കുന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ്. 2013ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിൽ ഐമയുടെ ഇരട്ടസഹോദരി ഐനയും അഭിനയിച്ചിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിലാണ് ഐമ അവസാനം അഭിനയിച്ചത്. ഈ ചിത്രം നിർമിച്ചത് സോഫിയ പോളിന്റെ നിർമാണകന്പനിയായ വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്.
കാടു പൂക്കുന്നനേരം, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നീ ചിത്രങ്ങൾ നിർമിച്ച വീക്കൻഡ് ബ്ലോക്ക് ബാസ്റ്റേഴ്സ് അൻവർ റഷീദിനൊപ്പം ബാംഗ്ലൂർഡേയ്സ് എന്ന ചിത്രത്തിന് നിർമാണ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കൂടാതെ ദുബായിൽ ഇവർക്ക് ബിസിനസുമുണ്ട്.