എയിംസിലും വ്യാജന്‍! അത്യാഹിതത്തില്‍ പരിശോധന നടത്തിയ വ്യാജഡോക്ടര്‍ പിടിയില്‍; വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

doctor

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍നിന്നും വ്യാജ ഡോക്ടറെ പിടികൂടി. വാരണാസി സ്വദേശി റിതാജ് ത്രിപതിയാണ് (30) അറസ്റ്റിലായത്. ആശുപത്രിയിലെ അത്യാഹിത വാര്‍ഡില്‍ സ്‌റ്റെതസ്‌കോപ്പ് കഴുത്തിലിട്ട് രോഗികളെ പരിശോധിക്കുകയും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യോഗയില്‍ ബിരുദമുള്ള റിതാജ് ഡോക്ടറാണെന്ന് അവകാശപ്പെടുകയായിരുന്നു. ഇയാള്‍ രോഗികളില്‍നിന്നും പണം വാങ്ങാന്‍ തുടങ്ങിയതോടെയാണ് പിടിവീണത്.

Related posts