കോഴിക്കോട്: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു.
എയിംസ് കോഴിക്കോട്ടു വേണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമുണ്ട്. തനിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു പറയേണ്ടയിടത്തു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് സുരേഷ് ഗോപിക്ക് ബിജെപി ഒരുക്കിയത്.