കാലിഫോർണിയ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് വിമാനം വീണ് രണ്ടു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ആർവി 10 എന്ന ഒറ്റ എൻജിൻ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്.
ഫർണിച്ചർ നിർമാണ ഫാക്ടറിയുടെ മേൽക്കൂര തകർത്ത് വിമാനം പതിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവർ വിമാനത്തിലെ യാത്രക്കാരാണോ അതോ ഫാക്ടറി തൊഴിലാളികളാണോയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരിൽ ഏറിയ പങ്കും ഫാക്ടറി തൊഴിലാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.