കാനഡയിൽ വിമാനം തകർന്ന് രണ്ട് ഇന്ത്യൻ പൈലറ്റുമാർ മരിച്ചു; ന​​​​വം​​​​ബ​​​​റി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാനിരിക്കെയാണ് അപകടം

 

ടൊ​​​​റ​​​​ന്‍റോ: കാ​​​​ന​​​​ഡ​​​​യി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ട് ട്രെ​​​​യി​​​​നി പൈ​​​​ല​​​​റ്റു​​​​മാ​​​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​​​ന്നു​​ പേ​​​​ർ മ​​​​രി​​​​ച്ചു.

മും​​​​ബൈ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​ഭ​​​​യ് ഗ​​​​ദ്രു(25), യാ​​​​ഷ് രാ​​​​മു​​​​ഗ​​ദെ(25) എ​​​​ന്നി​​​​വ​​​​രാ​​ണു മ​​രി​​ച്ച ഇ​​ന്ത്യ​​ക്കാ​​ർ. പൈ​​​​പ്പ​​​​ർ പി​​​​എ-34 സെ​​​​നെ​​​​ക്ക വി​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ൻ​​കൂ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ചി​​​​ല്ലി​​​​വാ​​​​ക് സി​​​​റ്റി​​​​ക്കു സ​​​​മീ​​​​പം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മൂ​​​​ന്നു​​ വ​​​​ർ​​​​ഷം​​​​മു​​​​ന്പാ​​​​ണ് ഗ​​​​ദ്രു പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ന​​​​വം​​​​ബ​​​​റി​​​​ൽ ബി​​​​രു​​​​ദ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കേ​​​​ണ്ട​​​​താ​​​​ണ്.


വി​​​​മാ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന സ്കൈ​​​​ക്വ​​​​സ്റ്റ് ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍റേ​​​​താ​​ണു ചെ​​​​റു​​​​വി​​​​മാ​​​​നം. അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും വി​​​​മാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

Related posts

Leave a Comment