പരിശീലന പറക്കൽ; ഇ​റ്റ​ലി​യി​ൽ വ്യോ​മ​സേ​നാ വി​മാ​നം കാ​റി​നു​മേ​ൽ വീ​ണു ബാ​ലി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം


റോം: ​വ്യോ​മാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​റ്റാ​ലി​യ​ന്‍ മി​ലി​ട്ട​റി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​രി​ച്ച കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​മു​ക​ളി​ലേ​ക്ക് വി​മാ​നം വീ​ഴു​ക​യാ​യി​രു​ന്നു.

ലോ​റ ഒ​റി​ഗ​ലി​യാ​സ്സോ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഈ ​കു​ട്ടി​യു​ടെ ഒ​മ്പ​തു​വ​യ​സു​ള്ള സ​ഹോ​ദ​ര​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വി​മാ​നം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പൈ​ല​റ്റ് പാ​ര​ച്യൂ​ട്ടി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​റ്റ​ലി​യി​ലെ ടു​റി​നി​ലെ കാ​സ​ല്ലെ എ​യ​ര്‍​പോ​ര്‍​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഇ​റ്റാ​ലി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ 100ാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​ദ്ധ വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക് പു​റ​ത്ത് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ലി​ടി​ച്ച​ശേ​ഷം വി​മാ​നം സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ പ​തി​ച്ചു.

നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​മാ​നം തീ​ഗോ​ള​മാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ർ തെ​റി​ച്ചു​പോ​യി. കാ​റി​ലേ​ക്കും തീ​പ​ട​ര്‍​ന്നു.

പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ആ​കാ​ശ​ത്തു​വ​ച്ച് പ​ക്ഷി​കൂ​ട്ട​ങ്ങ​ള്‍ ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് എ​ഞ്ചി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment