ഡല്‍ഹി, ബീജിംഗ് പോലുള്ള സ്ഥലങ്ങളില്‍ മലിനീകരണം കാരണം ശ്വസിക്കാന്‍ പോലും ആളുകള്‍ ബുദ്ധിമുട്ടുകയാണ്. മറ്റ് ചിലയിടങ്ങളിലെ അവസ്ഥ ഇതിലും മോശമാണ്. മുഖം മാസ്‌ക് ഉപയോഗിച്ച് മറയ്ക്കാതെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ വിഷമിക്കുന്നവരുണ്ട്. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഇത്തരത്തില്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം ഉയരുന്നതിന് കാരണം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളേക്കുറിച്ച് തല പുകയ്ക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് സഹായകമായ രീതിയിലുള്ള ഒരു കണ്ടുപിടുത്തമാണ് ഒഡീഷ സ്വദേശിനിയായ പതിനാലുകാരി കണ്ടെത്തിയിരിക്കുന്നത്. ഇന്ധനമൊഴിക്കുകയോ ചവിട്ടുകയോ ചെയ്യാതെ 60 കിലോമീറ്റര്‍ വരെ സൈക്കിള്‍ ഓടിക്കാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് തേജസ്വിനി പ്രിയദര്‍ശിനി എന്ന പെണ്‍കുട്ടി. എയര്‍ പ്രഷര്‍ ഉപയോഗിച്ച് സൈക്കിള്‍ ഓടിക്കാമെന്നാണ് തേജസ്വിനി കണ്ടെത്തിയിരിക്കുന്നത്. എയര്‍ ബൈക്ക് എന്നാണ് ഈ വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്.
എയര്‍ പ്രഷര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ ഗണ്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരാശയം തേജസ്വിനിയ്ക്ക് തോന്നിയത്. എയര്‍ ഉപയോഗിച്ച് ഗണ്ണിന്റെ പ്രവര്‍ത്തനം സാധ്യമാകുമെങ്കില്‍ സൈക്കിളും ഇത്തരത്തില്‍ ഓടിക്കാമെന്ന് തേജസ്വിനി ഉറപ്പിക്കുകയായിരുന്നു. തന്റെ അച്ഛനാണ് എല്ലാ സഹായവും പിന്തുണയും നല്‍കി കൂടെ നിന്നതെന്നും പലതരത്തിലുള്ള ധാരാളം പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് എയര്‍ സൈക്കിള്‍ യാഥാര്‍ത്ഥ്യമായതെന്നും തേജസ്വിനി പറയുന്നു. ഏതായാലും എപിജെ അബ്ദുള്‍ കലാമിന്റെ പിന്തുടര്‍ച്ചക്കാരി എന്നാണ് ഇപ്പോള്‍ തേജസ്വിനി അറിയപ്പെടുന്നത്.