ഷാർജ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്കു പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകിയത് 14 മണിക്കൂർ. ശനിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണു വൈകിയത്.
പുലർച്ചെ 3.20ന് യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു തൊട്ടുമുന്‍പാണ് പൈലറ്റ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. 102 യാത്രക്കാരാണ് വിമാനത്തിൽ ഷാർജയിലേക്കു പോകാൻ തയാറായി വിമാനത്തിലെത്തിയത്. ഇവരെ പിന്നീടു സമീപത്തെ ഹോട്ടലിലേക്കു മാറ്റി.
തിരുവനന്തപുരത്തുനിന്ന് സ്പെയർ പാർട്ടുകൾ എത്തിച്ചശേഷമാണു വിമാനത്തിന്റെ തകരാർ പരിഹരിച്ചത്. ഇതിനുശേഷം വൈകിട്ട് അഞ്ചോടെ വിമാനം ഷാർജയിലേക്കു പുറപ്പെട്ടു.