ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്കുമേൽ യുവാവ് മൂത്രമൊഴിച്ചു.
ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. എയർ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം.
യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു.
അതേസമയം അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു.
യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനു പരാതി നൽകിയതിനു ശേഷം മാത്രമാണ് വിമാനക്കന്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്.