നെടുന്പാശേരി: ചെറിയ പെരുന്നാളും സ്കൂൾ അവധിയും പ്രമാണിച്ച് ഖത്തറിൽനിന്ന് കേരളത്തി ലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നാല് അധിക സർവീസുകൾ കൂടി നടത്തും. 24, 25, 30 തീയതികളിലും ജൂലൈ ഒന്നിനുമാണ് ദോഹയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുളള അധിക സർവീസുകൾ. ദോഹാ സമയം ഉച്ചയ്ക്ക് 12.45ന് ദോഹയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഐഎക്സ് 574 വിമാനം വൈകുന്നേരം 7.40ന് കൊച്ചിയിലെത്തും. രാത്രി 8.30ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 9.15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം ദോഹ സർവീസ് നടത്തുന്ന ഐഎക്സ് 573 വിമാനം രാവിലെ 10ന് പുറപ്പെടും.
കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
