ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ സാധിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വന്ദേഭാരത് മിഷൻ ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാർച്ച് ഏഴ് മുതൽ 67.7ലക്ഷത്തിലധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകൾക്കും സുഗമമായ വഴിയൊരുക്കിയത് 27 എയർ ബബിളുകളാണ്.
ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം. ഹർദീപ് സിംഗ് കുറിച്ചു.1,90,000 ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനായിരുന്നു പദ്ധതി ആദ്യം ആവിഷ്ക്കരിച്ചത്.
എന്നാൽ ആവശ്യകത അനുസരിച്ച് വീണ്ടും തുടരുകയായിരുന്നു. കപ്പൽ വഴിയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യ തിരികെയെത്തിച്ചിരുന്നു.