യോഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയ സംഭവത്തിൽ എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതിനുപുറമേ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർക്ക് ആറു ലക്ഷം രൂപയും ട്രെയിനിംഗ് ഡയറക്ടർക്ക് മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ആണു പിഴ ചുമത്തിയത്.
ജൂലൈ ഒൻപതിനാണു പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും മുംബൈയിൽ നിന്നു സൗദി തലസ്ഥാനമായ റിയാദിലേക്കു വിമാനം പറത്തിയത്. ട്രെയിനിംഗ് ക്യാപ്റ്റനൊപ്പം ട്രെയിനി പൈലറ്റ് വിമാനം പറത്തണമെന്നാണ് ചട്ടം.
എന്നാൽ പരിശീലകനു ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെത്തുടര്ന്ന് പരിശീലകനല്ലാത്ത ക്യാപ്റ്റനെയാണു കമ്പനി വിമാനം പറത്താൻ നിയോഗിച്ചത്.
സംഭവം ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട പൈലറ്റിന് ഡിജിസിഐ മുന്നറിയിപ്പ് നൽകി.