പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസുകള്‍ വരുന്നു

air-indiaപ്രവാസി മലയാളികള്‍ക്ക് എയര്‍ ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനം. ദില്ലി-കൊച്ചി-ദുബായ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ബോയിങ്ങ് 787-800 ഡ്രീംലൈനറാകും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ പുതിയ ദില്ലി-കൊച്ചി-ദുബായ് റൂട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമെടുത്ത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.

നേരത്തെ, ഡിസംബര്‍ മാസം മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചതും പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് റിയാദ്‌-േകാഴിക്കോട് സെക്ടറില്‍ നടത്തി വരുന്നത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തണമെന്ന ആവശ്യം മലബാറില്‍ നിന്നുള്ള യാത്രികര്‍ ഏറെക്കാലമായി ഉന്നയിച്ചിരുന്നു.

Related posts