മുന്‍ഗണന മുതിര്‍ന്ന പൗരന്മാര്‍ക്ക്! ആഭ്യന്തര റൂട്ടില്‍ അമ്പത് ശതമാനം ഇളവ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ ഇതൊക്കെ

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആഭ്യന്തര റൂട്ടില്‍ 50% ഇളവ് ലഭ്യമാക്കി എയര്‍ ഇന്ത്യ. ഇക്കോണമി ക്ലാസ് ടിക്കറ്റിലാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 63 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായപരിധി 60 വയസായി കുറച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും ടിക്കറ്റ് വാങ്ങിയിരിക്കണം. ഇന്ത്യയില്‍ പൗരത്വമുള്ളതും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയതുമായ അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.

ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിലെവിടേയ്ക്കും ടിക്കറ്റിന്റെ പകുതി നിരക്കില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാം. അഡ്വാന്‍സ് ബുക്കിംഗോ പര്‍ച്ചേസോ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. എപ്പോള്‍ വേണമെങ്കിലും ടിക്കറ്റ് ലഭ്യമാണ്. പ്രത്യേക ഫീസടച്ചാല്‍ യാത്രയുടെ തിയതിയിലോ സ്ഥലത്തിനോ മാറ്റം വരുത്താവുന്നതും ടിക്കറ്റ് കാന്‍സല്‍ ചെയ്യാവുന്നതുമാണ്.

 

 

Related posts