നെടുമ്പാശേരി: ലണ്ടനിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യാത്രക്കാരി പ്രസവിച്ചു.
വിമാനം പറന്നുയർന്ന് ഏതാനും സമയത്തിനകം യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. . വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും നാല് നഴ്സുമാരും യുവതിയെ പരിചരിച്ചു.
യുവതിക്ക് അടിയന്തര ചികിൽസ നൽകണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി. അമ്മയെയും കുഞ്ഞിനെയും അവിടത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവും അവിടെയിറങ്ങി. ചൊവ്വാഴ്ച ലണ്ടൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 നാണ് വിമാനം ഹീത്രുവിൽനിന്നു പറന്നുയർന്നത്.