ലാഹോർ: ഇന്ത്യയിൽ വൈക്കോൽ കത്തിക്കുന്ന വിഷയം നയതന്ത്ര തലത്തിൽ ഉന്നയിക്കുമെന്ന് പാക്കിസ്ഥാൻ. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നതു ലാഹോറിലെ വായുനിലവാരത്തെ ബാധിക്കുന്നുണ്ട്.
ലാഹോറിൽ പുകമഞ്ഞ് പടരാനുള്ള പ്രധാന കാരണം ‘ഇന്ത്യൻ പഞ്ചാബിലെ വിളകളുടെ അവശിഷ്ടങ്ങൾ കത്തിച്ചതാണ്’ എന്ന് ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കറിനെ പഞ്ചാബ് കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി അറിയിച്ചു. ഇക്കാര്യം ഇന്ത്യയുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.