തിരുവനന്തപുരം: ഉത്സവ സീസണിൽ വിദേശത്തുനിന്നുള്ള വിമാന നിരക്ക് വർധിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന നിരക്ക് വർധനയിൽ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും വിമാന നിരക്കിൽ എട്ട് ശതമാനം കുറവ് നൽകാമെന്ന് ഒമാൻ എയർവേസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.