കൊച്ചി: മുന്‍നിര വിമാനക്കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഐസിഐ സിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്എസ്ബിസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണു തവണകളായി പണമടയ്ക്കുന്ന രീതി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. വെബ്‌സൈറ്റിലൂടെ വിമാനവും ടിക്കറ്റും തെരഞ്ഞെടുത്ത ശേഷം ഇഎംഐ ആയി പണം നല്‍കുന്ന രീതി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇഎംഐ സൗകര്യമൊരുക്കി എയര്‍ അറേബ്യ
