കാ​മ​റ​മാ​ൻ അ​ർ​ജു​നൊ​പ്പം ഉ​ബൈ​സും ജ​യി​ലി​ലേ​ക്ക്..! കൊ​ച്ചി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ന് വെ​ടി​യേ​റ്റ സം​ഭ​വം; റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വാ​ക്ക​ൾ​ക്ക് പ​റ്റി​യ അ​ബ​ദ്ധം


കൊ​ച്ചി: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റു ചെ​യ്യാ​നു​ള്ള റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​വ​ശാ​ല്‍ അ​ഭി​ഭാ​ഷ​ക​ന് എ​യ​ര്‍​ഗ​ണ്ണി​ല്‍നി​ന്നു വെ​ടി​യേ​റ്റു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി അ​ര്‍​ജു​ന്‍ (22), ക​റു​ക​പ്പ​ള്ളി സ്വ​ദേ​ശി ഉ​ബൈ​സ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.

22ന് ​പു​ല​ര്‍​ച്ചെ 12ന് ​ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റീ​ല്‍​സ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന എ​യ​ര്‍​ഗ​ണ്ണി​ല്‍നി​ന്ന് അ​ഭി​ഭാ​ഷ​ക​നാ​യ പ​റ​വൂ​ര്‍ ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ അ​ലി (29)​ യു​ടെ നെ​റ്റി​യി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

അ​ജ്മ​ല്‍ അ​ലി​യും സു​ഹൃ​ത്തു​ക്ക​ളും ഈസമയം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ജ്മ​ല്‍ അ​ലി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേ​ഷം വി​ട്ട​യ​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment