എയർ ഹോസ്റ്റസിന്‍റെ മരണം; ഫ്ലാറ്റിലെ സ്വീപ്പർ അറസ്റ്റിൽ; പ്രതിയുടെ ഭാ​ര്യ​യേ​യും പോ​ലീ​സ് ചോ​ദ്യം ചെയ്യുന്നു

ട്രെ​യി​നി എ​യ​ർ ഹോ​സ്റ്റ​സി​നെ മും​ബൈ സ​ബ​ർ​ബി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി​. ഛത്തീ​സ്ഗ​ഢ് സ്വദേശിനി യായ  രൂ​പാ​ൽ ഓ​ഗ്രേ എ​യ​ർ ഇ​ന്ത്യ തി​ര​ഞ്ഞെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.  

അ​ന്ധേ​രി​യി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ് സ​ഹോ​ദ​രി​ക്കും കാ​മു​ക​നു​മൊ​പ്പം ഇവർ താ​മ​സി​ച്ച​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.

ഒ​ഗ്രേ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൊ​സൈ​റ്റി​യി​ൽ സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്ന 40 വ​യ​സ്സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പോലീസ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

മു​ഖ്യ​പ്ര​തി വി​ക്രം അ​ത്വാ​ളി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ സു​ര​ക്ഷാ ക്യാ​മ​റ​ക​ൾ  സ്കാ​ൻ ചെ​യ്യു​ക​യാണെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ വീ​ട്ടു​ജോ​ലി​ക്കാ​രി കൂ​ടി​യാ​യ വി​ക്രം അ​ത്വാ​ളി​ന്‍റെ ഭാ​ര്യ​യെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

രൂ​പാ​ൽ ഫോ​ൺ വി​ളി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മും​ബൈ​യി​ലു​ള്ള അ​വ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ സ്ഥലത്തെത്തിയപ്പോൾ ഫ്ലാ​റ്റ് അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടു.

തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ്‌​ളാ​റ്റ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ഓ​ഗ്രി​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Related posts

Leave a Comment