ന്യൂഡൽഹി: പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന് വിമാനത്തിന് സംരക്ഷണം തീർത്ത് യുദ്ധവിമാനങ്ങൾ കൂടെപ്പറന്നു. ഹങ്കറിക്കുമുകളിലൂടെ പറക്കുന്പോഴായിരുന്നു സംഭവം.
വിമാനം ഹൈദരാബാദിൽനിന്നും ലണ്ടനിലേക്ക് പോകുകയായിരുന്നു. വിമാനത്തിൽ 231 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫ്രീക്വൻസി വ്യതിയാനം മൂലമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ഇന്ത്യ വക്താവ് പിന്നീട് പ്രതികരിച്ചു. ഹൈദരാബാദിൽനിന്നും പറന്നുയർന്ന വിമാനം ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.