എയര് ഇന്ത്യ വിമാനത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന് ആക്രമിച്ചതായി റിപ്പോര്ട്ട്.
സിഡ്നിയില് നിന്ന് ന്യൂഡല്ഹിയിലേക്ക് പറന്ന വിമാനത്തില് വെച്ചാണ് എയര് ഇന്ത്യയുടെ മുതിര്ന്ന ഉദ്യോഗസ്ഥനെ യാത്രികന് തല്ലിയത്.
വിമാനത്തിനുള്ളിലെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് തിരുത്താന് ശ്രമിച്ച എയര് ഇന്ത്യ ഉദ്യോഗസ്ഥനെ യാത്രക്കാരന് തല്ലുകയും തല വളച്ചൊടിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
ആക്രമണം നടന്നതായി ഔദ്യോഗിക പ്രസ്താവനയില് എയര് ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഇക്കാര്യം ഏവിയേഷന് റെഗുലേറ്റര് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചിരുന്നു
ജൂലൈ ഒമ്പതിന് സിഡ്നി-ഡല്ഹിയില് സര്വീസ് നടത്തുന്ന AI301 വിമാനത്തിലെ ഒരു യാത്രക്കാരന് ഫ്ളൈറ്റിനിടെ അസ്വീകാര്യമായ രീതിയില് പെരുമാറി, വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള് അവഗണിച്ച്, ഞങ്ങളുടെ ഒരു ജീവനക്കാരന് ഉള്പ്പെടെയുള്ള മറ്റ് യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കി,’ പ്രസ്താവനയില് പറയുന്നു.
ഡല്ഹിയില് വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം, യാത്രക്കാരനെ സുരക്ഷാ ഏജന്സിക്ക് കൈമാറി, യാത്രക്കാരന് പിന്നീട് രേഖാമൂലം ക്ഷമാപണം നടത്തി.
മോശം പെരുമാറ്റത്തിനെതിരെ എയര് ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കും എയര് ഇന്ത്യയുടെ പ്രസ്താവനയില് കൂട്ടിച്ചേര്ത്തു.