സദർ (ക്രൊയേഷ്യ): ടേക്ക് ഓഫിനിടെ യാത്രക്കാരൻ വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുന്നതിന്റെയും അയാളെ കീഴടക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
ക്രൊയേഷ്യയിലെ സദറില്നിന്നു ലണ്ടനിലേക്കുള്ള റയാന് എയര്‍ ഫ്ളൈറ്റിലാണു സംഭവം. വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ 27കാരനായ ബ്രിട്ടീഷ് പൗരൻ വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ പരാക്രമം സഹയാത്രികരില്‍ വന്‍ പരിഭ്രാന്തി പരത്തി.യുവാവ് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുന്നതും തന്റെ സണ്‍ഗ്ലാസുകള്‍ അഴിച്ചുമാറ്റി വാതില്‍ തുറക്കാന്‍ ജീവനക്കാരോടു പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
വാതിലിനടുത്തേക്കു നീങ്ങുന്നതിനുമുമ്പ്, സഹയാത്രികരെ ഇയാള്‍ അസഭ്യം പറയുന്നുമുണ്ട്. വാതിലിൽ പിടിച്ച “ഡോർ തുറക്കൂ’ എന്ന് ആക്രോശിക്കുന്നതും കേള്‍ക്കാം.
പരാക്രമം പരിധിവിട്ടതോടെ രണ്ടു പേര് ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. അക്രമിയെ വിമാനത്തിൽനിന്നു പുറത്തിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചഷേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
ഇയാൾ അക്രമം കാണിക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. യാത്രികരില്‍ ഭൂരിഭാഗവും പാഗ് ദ്വീപില്‍ നടന്ന ക്രൊയേഷ്യന്‍ സംഗീത പരിപാടിയായ ഹൈഡൗട്ടില് പങ്കെടുത്തു മടങ്ങുന്നവരായിരുന്നു.