ഹൈദരാബാദ്: വിമാനത്താവളങ്ങളില്‍ പ്രവേശിക്കാനുള്ള രേഖകളൊക്കെ ഇനി പഴങ്കഥ. രേഖകള്‍ക്കു പകരം ഇനി വിരല്‍ മാത്രം മതി. ആഭ്യന്തര വിമാനയാത്രകള്‍ക്കെങ്കിലും വൈകാതെ ഈ സംവിധാനം രാജ്യവ്യാപകമാകും. പുതിയ സംവിധാനം പരീക്ഷണാര്‍ഥം ഹൈദരാബാദ് വിമാനത്താവളത്തില്‍ ആരംഭിച്ചുകഴിഞ്ഞു. വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ബയോമെട്രിക് സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
രാജ്യത്ത് ഇതുവരെ നൂറു കോടി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ഓരോ വ്യക്തിയുടെയും വിവരങ്ങളും വിരലടയാളവും ഐറിസ് സ്കാനറുമുണ്ട്. അതിനാല്‍ത്തന്നെ വിമാനത്താവളങ്ങളെ ആധാറുമായി കോര്‍ത്തിണക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ആഭ്യന്തര യാത്രകള്‍ക്ക് ആധാര്‍ വിരങ്ങള്‍ മാത്രം മതി. അന്താരാഷ്ട്ര യാത്രകള്‍ക്ക് പാസ്‌പോര്‍ട്ടും കൂടെ കരുതണമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈദരാബാദിനു പിന്നാലെ ഡല്‍ഹി, മുംബൈ, ബാംഗളൂര്‍ വിമാനത്താവളങ്ങളില്‍കൂടി ബയോമെട്രിക് പരിശോധന ഉടന്‍ ആരംഭിക്കും