മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും കോടതി പരിഗണിച്ചു; ലഗേജ് എത്തിക്കുന്നതിൽ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് 11 ലക്ഷം രൂപ പിഴ

കുവൈറ്റ് സിറ്റി: യാത്രക്കാരന്‍റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി.

പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ ( 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കാനാണ് കോടതി ഉത്തര വിട്ടത്. സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന കുവൈറ്റ് പൗരൻ നൽകിയ കേസിലാണ് കോടതി വിധി.

കുവൈറ്റിൽ നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് ദുബായ് വഴി യാത്ര ചെയ്തതാണ് ഇദ്ദേഹം. ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന്‍ തിരിച്ചറിയുന്നത്.

ലഗേജ് കിട്ടാത്തതിനാൽ യാത്ര പ്രതിസന്ധിയിലാകുകയും മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു. മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും പകരമായി നഷ്ടപരിഹാരം വേണമെന്നുമാണ് യാത്രക്കാരൻ ഹർജിയിൽ ആവശ്യപ്പെട്ടത്.

Related posts

Leave a Comment