തൃശൂർ: പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വിമാനത്താവളങ്ങളിലെ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും വില കുറച്ചത് ആരുമറിയാതെ വീണ്ടും കൂട്ടി.
15 രൂപയുണ്ടായിരുന്ന ചായയ്ക്കും 20 രൂപയുണ്ടായിരുന്ന കാപ്പിക്കുമൊക്കെ ഇപ്പോൾ നൂറു രൂപയാണ് വില. ഇപ്പോൾ കോവിഡ് കാലത്തിന്റെ മറവിലാണ് വീണ്ടും വില നൂറിലെത്തിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ചായയ്ക്ക് ജിഎസ്ടി അടക്കം നൂറു രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.