ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഏപ്രിലിന് ശേഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയായിരുന്നു.
വിലക്ക് ഫെബ്രുവരി വരെ നീട്ടാൻ ഡിജിസിഎ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഏപ്രിലിനും ജൂണിനും ഇടയിൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം.
രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്താകമാനം മൂന്ന് നാല് മാസത്തിനുള്ള ജനങ്ങൾക്ക് വാക്സിൻ നൽകും.
അതിനാൽ ഏപ്രിൽ- ജൂണ്‍ മാസങ്ങൾക്കിടയിൽ വിമാന സർവീസുകൾ മുഴുവൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മാർച്ച് 23 മുതലാണ് രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചത്. ഈ വിലക്കാണ് തുടർച്ചയായി നീട്ടിയത്.