പറന്നിറങ്ങാനും പറന്നുയരാനും ആളുകളില്ലാതെ എയർപ്പോട്ടുകൾ ശൂന്യം. കോവിഡ് 19 രാജ്യവ്യാപകമായതോടെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു.
ഇതോടെ വിദേശ- ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവച്ചു. ഇതുമൂലം എയർപോർട്ടു ജീവനക്കാർ പണിയൊന്നുമില്ലാതെ വെറുതേ ഇരിപ്പായി.
ഇരുന്നു മുഷിഞ്ഞ ജീവനക്കാർ എയർപോർട്ടിനുള്ളിൽ സാറ്റുകളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.