രാജ്യത്ത് 5ജിയുടെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇതിനു പിറകെ 4ജി സേവനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും എയര്‍ടെലിനുണ്ട്.
ഇതിന്റെ ഭാഗമായി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയുടെ കരാറിലെത്തി.
രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍തന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്.
മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.
2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇതില്‍ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു. ഇതിനാല്‍ തന്നെ പുതിയ കരാര്‍ ഗുണം ചെയ്യുമെന്നും എയര്‍ടെല്‍ വിശ്വസിക്കുന്നു.