ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉയർന്നിട്ടുള്ളത്.
അധികാര ദുർവിനിയോഗം, നെൽവയൽ നികത്തൽ ഉൾപ്പടെ ഗൗരവമേറിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്.
ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുണ്‍കുമാറും സെക്രട്ടറി ടി.ടി. ജിസ്മോനും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.