കൊച്ചി: ജൈവായുധ പരാമര്‍ശത്തില്‍ ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനൊപ്പം നിലപാടു കടുപ്പിച്ചു ലക്ഷദ്വീപ് ഭരണകൂടം.
ആയിഷയോട് ഈ മാസം 20 നു നേരിട്ടു ഹാജരാകാന്‍ കവരത്തി പോലീസ് ആവശ്യപ്പെട്ടു. അതിനിടെ ആയിഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജിയെന്നു സൂചന.
പോലീസ് കേസെടുത്തതിനു പിന്നാലെ ലക്ഷദ്വീപ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം രാജിവച്ചതായാണു വിവരങ്ങള്‍.
ഇവര്‍ക്കു പുറമേ നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്രേ. രാജിവച്ചവര്‍ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
അതേസമയം തന്റെ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ആയിഷയും വ്യക്തമാക്കി. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല താന്‍ നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ദ്വീപ് ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിച്ചു എന്ന പരാമര്‍ശനത്തിന്റെ പേരിലാണ് കേസെടുത്തത്.