കൊച്ചി: തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ശ്രമമെന്ന് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന.
തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രസിദ്ധമായ മലയാള സിനിമ ഡയലോഗ് പറഞ്ഞുകൊണ്ടാണു ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്.
ചിലര്‍ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ എന്നാണ് ആയിഷയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
“താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞുതരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും’ എന്നുള്ള പ്രസിദ്ധ സിനിമാ ഡയലോഗിലൂടെയാണു പോസ്റ്റ് തുടങ്ങുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെ “ബയോ വെപ്പൺ’ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നു ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതു ദ്വീപില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
ആയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് യുവ സംവിധായിക ആയിഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഹർജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ “ബയോ വെപ്പൺ’ പരാമർശം നടത്തിയെന്നതിന്റെ പേരിൽ ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഈ മാസം 20-ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു.
ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പോലീസിനോട് എന്തെല്ലാം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം – 124 എ – ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകാനും നിർദേശം നൽകി.
തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ലെന്നും ആയിഷ സുൽത്താന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.