മോഹന്‍ലാലിനൊപ്പം ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ.
മോഹന്‍ലാല്‍ നായകനായ രാജീവ് അഞ്ചല്‍ ചിത്രം ബട്ടര്‍ഫ്ളൈസില്‍ നായികയായെത്തിയാണ് ഐശ്വര്യ ആദ്യമായി ആരാധകരുടെ മനം കവര്‍ന്നത്.
പിന്നീട് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ അനുരാധയായി എത്തിയ ഐശ്വര്യ, ജോഷി-മോഹന്‍ലാല്‍ ടീമിന്റെ പ്രജ എന്ന സിനിമയിലും നായികയായിരുന്നു.
എന്നാല്‍ സിനിമയില്‍ തിളങ്ങിയ സമയത്തായിരുന്നു തന്‍വീര്‍ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. രണ്ടു വര്‍ഷം മാത്രമാണ് ആ ദാമ്പത്യം നീണ്ടത്.
പിന്നീട് അല്‍പ്പം വിവാദങ്ങളില്‍ താരം എത്തപ്പെട്ടു. എന്നാല്‍ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്.
ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മനസ്സ് തുറക്കുകയാണ് ഐശ്വര്യ. ലാലേട്ടന്‍ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.
നരസിംഹത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടന്‍ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാന്‍ ഒരിക്കല്‍ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീടൊരിക്കലും പോകാന്‍ സാധിച്ചില്ല.
എന്നാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഇനി കേരളത്തില്‍ വരുമ്പോള്‍ എന്തായാലും താന്‍ പോകുമെന്നും താരം പറഞ്ഞു. ആദ്യം ലാലേട്ടന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്ത് അറിയാന്‍ സാധിച്ചെന്നും ഇരുവര്‍ക്കും ഇടയില്‍ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു.
മലയാളത്തിലെ ചില ഡയലോഗുകള്‍ പറയാന്‍ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാല്‍ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹന്‍ലാല്‍ സഹായിച്ചെന്നും താരം പറയുന്നു.