മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടിയാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു.
താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി.
വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.
അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി.
ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാന്‍ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി.
ഇപ്പോഴിതാ താരം തന്റെ ഇഷ്ട താരമായ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
ലാലേട്ടന്റെ കടുത്ത ആരാധികയാണ് ഐശ്വര്യ ലക്ഷ്മി. സ്ഫടികത്തിലെ ആടുതോമയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല.
അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടം ആണ്. എന്നാല്‍ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന ആടുതോമ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
സില്‍ക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് പൗരുഷമുള്ള നായകന് ലാലേട്ടന് ആണെന്ന് ഐശ്വര്യലക്ഷ്മി പറയുന്നു.
അതേ സമയം ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായിക ആയിരിക്കുകയാണ് ഐശ്വര്യ. ഈ വര്‍ഷമാണ് താരം തമിഴ് തെലുങ്ക് സിനമാ മേഖലയില്‍ തന്റെ സ്ഥാനം നേടിയെടുത്തത്.
തമിഴിലും തെലുങ്കിലും അനവധി ഹിറ്റുകള്‍ ഐശ്വര്യ നേടി കഴിഞ്ഞു. ആദ്യ തമിഴ് ചിത്രം വിശാല്‍ നായകനായ ആക്ഷന്‍ ആയിരുന്നു.
ഈ വര്‍ഷം തന്നെ ആണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. സത്യദേവ് നായകനായ ഗോഡ്സെ ആയിരുന്നു ആദ്യ ചിത്രം.