താരദന്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യയുടെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗലി ബോയ് എന്ന ചിത്രത്തിലെ ‘മേരെ ഗലി മേം’ എന്ന ഗാനത്തിന്റെ താളത്തിനൊത്ത് ചടുലമായി ആരാധ്യ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു.
ശ്യാമക് ധവാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ആരാധ്യ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തിയത്. പിങ്ക് നിറമുള്ള ഫ്രോക്ക് ധരിച്ചാണ് കുട്ടികളായ നൃത്തസംഘത്തോടൊപ്പം ആരാധ്യ വേദിയിലെത്തിയത്. എന്തായാലും നൃത്ത വൈദഗ്ധ്യത്തിൽ മകൾ അമ്മയെപ്പോലെ തന്നെ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.