സല്മാന് ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ റായിയുടെ കൂട്ട് വിവേക് ഒബ്റോയിയുമായായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച ശേഷം ആ പ്രണയവും തകര്‍ന്നടിഞ്ഞു. പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും പുതുമയല്ലാത്ത ഐശ്വര്യ കുറേക്കാലത്തിനു ശേഷം അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും പഴയതെല്ലാം മറക്കുകയും ചെയ്തു. ഇപ്പോള്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട് രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലുമാണ്.
എന്നാല്‍ ആ പ്രണയ തകര്‍ച്ച തന്റെ ജീവിതം തച്ചുടച്ചെന്ന വെളിപ്പെടുത്തലുമായി വിവേക് ഒബ്റോയി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ഈ തുറന്നു പറച്ചില്.തന്റെ ജീവിതവും സിനിമ ജീവിതവും തകര്‍ത്തത് ആഷ് ആണെന്നു വിവേക് പറയുന്നു. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്മാന് ഖാന് തന്നെ ഭീഷണിപ്പെടുത്തിയ കാര്യം അന്ന് പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു.
എന്നാല്‍ ഇതോടെ ഐശ്വര്യ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ തനിക്ക് അഭിനയത്തിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണു തന്റെ സിനിമ ജീവിതത്തെ പ്രതികൂലമായി ബാധിച്ചത് എന്നു വിവേക് പറയുന്നു.
എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണു സല്‍മാന്റെ ഭീഷണി. സിനിമയില്‍ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി ജീവിതത്തെയും തകര്‍ത്തു. പല ഓഫറുകളും ഞാന്‍ തന്നെ വേണ്ടന്നു വച്ചു. ആ സിനിമകള്‍ വമ്പന്‍ ഹിറ്റായി. എന്നാല്‍ ഹിറ്റ് ആകുമെന്നു കരുതി ചെയ്ത സിനിമകള്‍ തകര്‍ന്നടിയുകയും ചെയ്തു. മറക്കാന്‍ ശ്രമിക്കുന്തോറും ഓര്മ വരുന്ന കയ്പേറിയ അനുഭവങ്ങളാണ് ആ പ്രണയം തനിക്ക് സമ്മാനിച്ചതെന്നും വിവേക് പറയുന്നു.