അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിനെത്തിയ ഐശ്വര്യയുടെ ലുക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ഐശ്വര്യയ്ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കറുപ്പും സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യയും ആരാധ്യയും ഈ ചടങ്ങിന് ഒരുമിച്ച് എത്തിയത്.
ഈ പരിപാടിയിൽ മാത്രമല്ല, ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും ഉണ്ടാവാറുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ. അവൾ എന്റെ മകളാണ്. അവൾ എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും എന്നാണ് ഐശ്വര്യ പ്രതികരിച്ചത്. അമ്മയും മകളും തമ്മിലുള്ള അടുത്ത ബന്ധം ആണ് ഐശ്വര്യയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.
അവാർഡ് ചടങ്ങുകൾക്കു മാത്രമല്ല, ഇന്റർനാഷണൽ ട്രിപ്പുകളിലും ഐശ്വര്യ ആരാധ്യയെ കൂടെക്കൂട്ടാറുണ്ട്. ഐഐഎഫ് എ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഇരുവരും പാരീസിലായിരുന്നു.അതേ സമയം മണിരത്നത്തെക്കുറിച്ച് ഐശ്വര്യ പറയുന്ന ഒരു വീഡിയോയും വൈറൽ ആയിരിക്കുകയാണ്.
മണിരത്നത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരം സമ്മാനിച്ച ഐശ്വര്യ അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. ഒരു സംവിധായകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിണാമത്തെക്കുറിച്ച് എനിക്ക് സംസാരിക്കാൻ പോലും കഴിയില്ല, കാരണം ഞാൻ അദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കുന്നു. ആദ്യ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്- ഐശ്വര്യ പറഞ്ഞു.