ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായ് തന്റെ ഫാഷൻ സെൻസുകൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് എത്തിയ ഐശ്വര്യ റായുടെ ലുക്കാണ് ചർച്ചയാകുന്നത്.
ഐശ്വര്യയുടെ ഈ ലുക്കിനെ ഒരു ശ്രീലങ്കൻ കലാകാരൻ പാവയുടെ രൂപത്തിൽ പുനർനിർമിച്ചിരിക്കുകയാണ്. ഈ ലുക്ക് ഒരു പാവ പതിപ്പായി പ്രദർശിപ്പിക്കുന്ന ഒരു വൈറൽ വീഡിയോ പുറത്തുവന്നിരുന്നു.
ശ്രീലങ്കൻ പാവ കലാകാരൻ നിഗേശൻ സൃഷ്ടിച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 3.9 ദശലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
പാവയുടെ സൂക്ഷ്മമായ വിശദാംശങ്ങളെ പലരും പ്രശംസിച്ചു. ‘പാവ അതിമനോഹരമാണ്- അത് ഐശ്വര്യയുടെ വസ്ത്രത്തിൻ്റെ ചാരുത നന്നായി പകർത്തുന്നു!’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Here’s how the internet reacted: