വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഐശ്വര്യയുടെ നാത്തൂന്‍ പോര്. ഐശ്വര്യ റായിയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള പോര് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. ഇതിനിടയിലാണ് ഇരുവരും വീരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഒന്നിച്ചെത്തിയത്.
ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും. ഇതിനിടയില്‍ അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. ഇതിനിടയില്‍ ബച്ചനും മകള്‍ ശ്വേതയും എത്തി. ഇതോടെ ഫോട്ടോഗ്രാഫര്‍മാര്‍ അഭിഷേകിനോടും ഐശ്വര്യയോടും ബച്ചനോപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ വന്നു പോസ് ചെയ്തു എങ്കിലും ആഷിന്റെ ഒപ്പം നിന്നതിലുള്ള അങ്കലാപ്പും ഇഷ്ടക്കുറവും ശ്വേതയുടെ മുഖത്തു കാണാമായിരുന്നു എന്ന് വീഡിയോയില്‍ ദൃശ്യമായിരുന്നു.