കാക്കമുട്ടൈ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷം, സഖാവ് എന്നീ മലയാള സിനിമ അടക്കം നിരവധി സിനിമകളിൽ ഐശ്വര്യ രാജേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തന്റെ രണ്ട് ആഗ്രഹങ്ങൾ സഫലമാകുന്ന സന്തോഷത്തിലാണ് ഐശ്വര്യ ഇപ്പോൾ. ധനുഷിന്റെയും വിക്രമിന്റെയും നായികയായി അഭിനയിക്കാനുള്ള അവസരമാണ് ഐശ്വര്യാ രാജേഷിന് ലഭിച്ചിരിക്കുന്നത്.
വാടാ ചെന്നൈയിലാണ് ഐശ്വര്യ രാജേഷ് ധനുഷിന്റെ നായികയാകുന്നത്. നേരത്തെ അമല പോളിനെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു തിരക്കുകളെ തുടർന്ന് അമല പോൾ പിൻമാറുകയും ഐശ്വര്യ രാജേഷിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നു. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ ധ്രുവ നച്ചിത്രത്തിലാണ് വിക്രമിന്റെ നായികയായി ഐശ്വര്യ അഭിനയിക്കുന്നത്.