ചുരുങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നതെങ്കിലും ചില മലയാളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയില്‍ വളരെ പ്രധാനപെട്ട ഒരു വേഷത്തില്‍ ഐശ്വര്യ എത്തിയിരുന്നു.
വ്യത്യസ്തമായ നകഥാപാത്രങ്ങള് തിരഞ്ഞെടുത്ത അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈഭവം തന്നെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്.
അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈഫലായി മാറാറുണ്ട്.
മുമ്പ് ഒരുക്കല്‍ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറിയിരിക്കുന്നത്.
തന്റെ പ്രണയ കഥയെ കുറിച്ച് ആയിരുന്നു ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയത്.
അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും അത് തന്റെ ജീവിതത്തിലെ മറ്റൊരു അനുഭവ കഥയായിരുന്നു എന്നാണ് രാജേഷ് പറഞ്ഞത്. എന്റെ പ്ലസ്ടു കാലത്ത് ആയിരുന്നു പ്രണയം, പിന്നീട് ഞാന്‍ അവനുമായി പിരിഞ്ഞു.
കാരണം അവന് എന്നെ പ്രണയിക്കുമ്പോള്‍ തന്നെ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയും പ്രണയിച്ചിരുന്നു. ഇത്തരം ഒരു കാര്യത്തില്‍ നിന്ന് കരകയറുന്നത് എന്നെ സംബന്ധിച്ച് ഭയങ്കര പ്രയാസമാണെന്ന് ആയിരുന്നു ഐശ്വര്യ പറഞ്ഞത്.
അതേ സമയം മലയാളത്തില്‍ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് നായികയായി എത്തുന്നത് താരമാണ്.
മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. തമിഴില്‍ ഒരുപിടി സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.