എനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കുറേ സ്വര്‍ണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തില്‍ നിറഞ്ഞു നില്ക്കണമെന്നുമില്ലായിരുന്നു.
ഞാന്‍ ആഗ്രഹിച്ചത് സ്വന്തമായൊരു വീട്, ഒരു കാറ് എന്നത് മാത്രമായിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആ വീട്ടില്‍ താമസിക്കണം എന്നായിരുന്നു ആഗ്രഹം.
മക്കള്‍ വലുതായി വിവാഹം കഴിച്ച്, സ്വന്തം ജീവിതവുമായി മുന്നോട്ടുപോയ ശേഷവും തങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാനാകണം. ഇത്രയുമാണ് ഞാന്‍ ആഗ്രഹിച്ചത്.
എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല ജീവിതത്തില്‍ സംഭവിക്കുക. സ്നേഹത്തിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും ഞാന്‍ നൂറ് ശതമാനം നല്കുന്ന വ്യക്തിയാണ്.
നടുവില്‍ നില്ക്കുന്ന ശീലം എനിക്കില്ല. അങ്ങനെതന്നെയായിരുന്നു ഭര്‍ത്താവിനെ സ്നേഹിച്ചതും പരിപാലിച്ചതും. സ്നേഹിക്കുന്നവരെ കാലു തടവിയും ചോറു വാരിക്കൊടുത്തും ഞാന്‍ വല്ലാതെ പരിഗണിക്കും.
എന്നാല്‍ അത് മുതലാക്കുകയാണെന്ന് കണ്ടാല്‍ ഞാന്‍ മാറും. വിവാഹമോചനത്തിനുശേഷം എനിക്ക് മറ്റൊരു ബന്ധം വേണമെന്ന തോന്നലുണ്ടായിട്ടില്ല. -ഐശ്വര്യ