ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്. തെന്നിന്ത്യന്‍-ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ പോലും ബിഗ്ബിയുടെ ആരാധകരാണ്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് അമിതാഭ് ബച്ചന്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലെല്ലാം താരം സജീവമാണ്.
സിനിമാ വിശേഷങ്ങള്‍ക്കും കുടുംബ വിശേഷങ്ങള്‍ക്കുമൊപ്പം തന്റെ നിലപാടുകളും ബച്ചന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്താ പ്രധാന്യം നേടാറുണ്ട്. ചിലത് വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ബച്ചന്റെ ഇന്‍സ്റ്റഗ്രാം ഫോളോവോഴ്സിനെ കുറിച്ചാണ്.
27 മില്യണ്‍ ഫോളോവേഴ്സാണ് താരത്തിനുള്ളത്. എന്നാല്‍ 68 പേരെ മാത്രമാണ് ബച്ചന് അങ്ങോട്ടു ഫോളോ ചെയ്യുന്നുണ്ട്. ഇതില്‍ ബച്ചന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.
മകന് അഭിഷേക് ബച്ചന്, മകള്‍ ശ്വേത ബച്ചന് നന്ദ, ചെറുമക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരും ബച്ചന്റെ സുഹൃത്തുക്കളാണ്.
എന്നാല്‍ കുടംബത്തിലെ രണ്ട് അംഗങ്ങളെ മാത്രം ബച്ചന് ഇന്‍സ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നില്ല. ഒന്ന് മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചനും മറ്റൊന്ന് മരുമകന് നിഖില്‍ നന്ദയുമാണ്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ കുടുംബാംഗങ്ങളുടെ എല്ലാം ഫോട്ടോയും ബച്ചന് പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ഐശ്വര്യറായ് ബച്ചനുമായുള്ള ചിത്രങ്ങളുമുണ്ട്.
ഐശ്വര്യയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ബച്ചന്റെ ചിത്രങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ മരുമകളെ ഫോളോ ചെയ്യാത്തതിന്റെ കാരണം വ്യക്തമല്ല.
മരുമകന് നിഖില്‍ നന്ദയുടെ ഇന്‍സ്റ്റഗ്രാം പപ്രൈവറ്റാണ്. സുഹൃത്തുക്കള്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിന്റെ ഉള്ളടക്കം കാണാന്‍ സാധിക്കുകയുളളൂ.