ഐശ്വര്യ റായി തുടര്‍ച്ചയായി ഗ്ലാമറസായി അഭിനയിക്കുന്നതില്‍ അമ്മായിഅച്ഛനായ അമിതാഭ് ബച്ചന് നീരസമെന്ന് സൂചന. കഴിഞ്ഞദിവസം ഐശ്വര്യയും രണ്‍ബീറും നൈറ്റ്ക്ലബ്ബില് ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച യെ ദില്‍ ഹെ മുഷ്ക്കില്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ സംവിധായകന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും അടുത്തിടപഴകുന്ന സീന്‍ അമിതാഭിനെ അസ്വസ്ഥനാക്കിയതാണ് രംഗം നീക്കാന്‍ കാരണം. ചിത്രത്തിനു വേണ്ടി ഒരു ഗാനരംഗമായിരുന്നു ചിത്രീകരിച്ചത്. നൈറ്റ് ക്ലബ്ബിന്റെ അന്തരീക്ഷത്തില്‍ ചിത്രീകരിക്കേണ്ട ഗാനമായിരുന്നു അത്. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അമിതാഭ് ബച്ചന് ആശങ്കപ്പെട്ടതിനാല്‍ കരണ്‍ജോഹര്‍ ഈ രംഗങ്ങള്‍ നീക്കിയതായും അറിയുന്നു. എന്നാല്‍ ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മരുമകളുടെ അഭിനയ ജീവിതത്തില്‍ ബച്ചന് ഇടപെടില്ല എന്നുമുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. ഐശ്വര്യയോ ഭര്‍ത്താവായ അഭിഷേക് ബച്ചനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.