ഫ്രാൻസിലെ കാനിൽ ഫിലിം ഫെസ്റ്റിവൽ തകർത്തുനടക്കുകയാണ്. തങ്ങളുടെ വേഷഭൂഷാദികൾകൊണ്ട് അവിടെ എത്തുന്ന ഓരോ സുന്ദരിയും വാർത്തകളിൽ ഇടം നേടുന്പോൾ എല്ലാവരുടേയും മനസ് കീഴടക്കിയത് ഒരു കൊച്ചുസുന്ദരിയാണ്- ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ.
മുംബൈയിൽ നിന്ന് കാനിലേക്ക് വണ്ടി കയറിയപ്പോൾ മുതൽ കാമറക്കണ്ണുകൾ ഐശ്വര്യക്കും മകൾക്കും പിന്നിലുണ്ട്. സാധാരണ അമ്മയുടെ പുറകിൽ ഒളിക്കുന്ന മകൾ മുംബൈ വിമാനത്താവളത്തിൽ എത്തിയ കാമറാമാൻമാരെ ഞെട്ടിച്ചുകൊണ്ട് അവർക്ക് മനോഹരമായ ഒരു പോസ് സമ്മാനിച്ചു.
തുടർന്ന് ഓരോ തവണയും കാമറയ്ക്കുമുന്പിൽ വരുന്പോഴും ചിരിച്ചു കൈവീശിക്കാണിക്കാൻ ആരാധ്യ ശ്രദ്ധിച്ചു. എന്നാൽ ഇത് സന്തോഷം കൊണ്ടല്ല ഫോട്ടോ എടുത്തത് മതി എന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞതാണെന്നാണ് ആരാധ്യ പറയുന്നത്. അഞ്ചു വയസുകാരിയായ ആരാധ്യയുടെ അഞ്ചാം കാൻ ഫിലിം ഫെസ്റ്റാണിത്. ഐശ്വര്യയും ആരാധ്യയും ഒരുമിച്ചുള്ള രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.