വിവാഹശേഷം സിനിമയിൽ മടങ്ങിയെത്തിയ ഐശ്വര്യ റായ് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏയ് ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലെ അഭിനയം ഐശ്വര്യയെ വിവാദത്തിലാക്കിയിരുന്നു.ഫന്നെ ഖാൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി ഇനി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഐശ്വര്യ. ധൂം 2 എന്ന സിനിമയിലെ പോലെ തന്നെ പുതിയ സിനിമയിൽ ഹോട്ട് സുന്ദരിയായിട്ടാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്.
അതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് ലോക സുന്ദരിയിപ്പോൾ. അതിനായി യോഗയും മറ്റുമായി കായിക അധ്വാനങ്ങളുമായി നടി തിരക്കിലാണ്. ഐശ്വര്യയുടെ പുതിയ കഥാപാത്രം സ്റ്റൈലിഷ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. സാധാരണ നായികമാരിൽ നിന്നു വ്യത്യസ്ത തലങ്ങളിൽ നിന്നുമാണ് ഐശ്വര്യയുടെ കഥാപാത്രം എന്നാണ് പറയുന്നത്. പണ്ട് നിരവധി സിനിമകളിൽ അനിൽ കപൂറും ഐശ്വര്യ റായിയും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.