ഏറെ കൊട്ടിഘോഷിച്ച ഐശ്വര്യ റായ്- അഭിഷേക് ബച്ചന് ബന്ധം തകരുകയാണോ? ബോളിവുഡില്‍നിന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും ഇപ്പോള്‍ താരദമ്പതികളുടെ വിവാഹമോചനത്തെ ചുറ്റിപ്പറ്റിയാണ്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇവര്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ഏ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രം വിജയമായതിന് പിന്നാലെ കൂടുതല്‍ സിനിമകള്‍ക്ക് ആഷ് കരാര്‍ ഒപ്പിട്ടതാണ് അഭിഷേകിനെയും കുടുംബത്തിനെയും ചൊടുപ്പിച്ചത്. ഐശ്വര്യറായിയുടെ അടുത്ത ബന്ധുവാണ് വിവാഹമോചനവാര്‍ത്തകള്‍ സ്ഥിരീകരിച്ചതെന്നാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്ത വരുന്നത്. കഴിഞ്ഞ ആറ് മാസമായി അഭിഷേകും ഐശ്വര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതത്രേ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അഭിഷേകിന്റെ ഉടമസ്ഥതയിലുളള ചെന്നൈയ്ന് എഫ്സിയുടെ ഒരുമത്സരം പോലും കാണുവന്‍ ഐശ്വര്യ എത്തിയിരുന്നില്ല. മകള്‍ ആരാധ്യ ഇപ്പോള്‍ ഐശ്വര്യയോടൊപ്പമാണ് താമസിക്കുന്നത്- ഇങ്ങനെ പോകുന്നു വേര്‍പിരിയലിനെ സാധുകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട്.
ഇരുവരെയും വേര്‍പിരിക്കാന്‍ പപ്പരാസികള്‍ പണിപ്പെടുമ്പോള്‍ കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെടുകയും ചെയ്തു. ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ പിറന്നാള്‍ പാര്‍ട്ടിയിലാണ് ആഷും ഭര്‍ത്താവും ഒന്നിച്ചെത്തിയത്. കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്ക്കിലിന്റെ ട്രെയിലര്‍ പുറത്തുവിട്ടതോടെയാണ് ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായി വീണ്ടും ബി ടൗണിലെ ചര്‍ച്ചാ കേന്ദ്രമായി മാറുന്നത്. ചിത്രത്തില്‍ നടന് രണ്‍ബീര്‍ കപൂറിനൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ നടിക്കു വിനയാവുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ക്കു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. പ്രസ്തുത രംഗങ്ങള്‍ കാരണം നടിയുടെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യ ങ്ങളുണ്ടായെന്നും ഭര്‍ത്താവ് അഭിഷേക് ബച്ചനും നടനും ഭര്‍തൃപിതാവുമായ അമിതാഭ് ബച്ചനും നടിയോട് അകലം പാലിക്കുന്നുവെന്ന വാര്ത്തക ളായിരുന്നു പിന്നീട് പുറത്തുവന്നിരുന്നത്.
ഇതിനിടെ ഐശ്വര്യ ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. വിവരം പുറം ലോകമറിയാതിരിക്കാനായി ബച്ചന് കുടുംബം ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നെന്നും പറയുന്നു. ഔട്ട് ലുക്ക് പാകി സ്ഥാന് എന്ന ഒരു ബ്ലോഗി ലാണ് നടിയുടെ ആത്മഹത്യാ വാര്‍ത്ത ആദ്യം വന്നത്. ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടെ പരാമര്‍ശവും ബ്ലോഗിലുണ്ടത്രേ. ഡോക്ടറെത്തി നടിയുടെ ജീവന് രക്ഷിച്ചതിനു ശേഷം എന്നെ മരിക്കാനനുവദിക്കൂ ഈയൊരു ജീവിതത്തെക്കാള്‍ നല്ലത് മരണമാണെന്ന് നടി ഡോക്ടറോട് പറഞ്ഞുവെന്നുമായിരുന്നു വാര്‍ത്തയില്‍. നടിയുടെ ആത്മഹത്യാശ്രമം വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് കണ്ടെത്തി. ലോകസുന്ദരി കുടുംബ ത്തോടൊപ്പം പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. സ്റ്റാര്‍ പള്‍സില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്ന മ്യൂസിക് റിയാലിറ്റി ഷോ ദില്‍ ഹെ ഹിന്ദുസ്ഥാനിയുടെ വിധികര് ത്താക്കളിലൊരാളായി ഐശ്വര്യ പങ്കെടുക്കു ന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അമിതാഭ് ബച്ചനോട് ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചെങ്കിലും അദ്ദേഹം മറുപടി പറയാതെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. തിങ്കളാഴ്ച മുംബൈയില്‍ ഒരു മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഐശ്വര്യയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് ബച്ചന്റെ പ്രതികരണം ആരാഞ്ഞത്.